പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിനുസമീപം പൈപ്പിന്റെ വാൽവ് തകർന്ന് ശുദ്ധജലം പാഴാകുന്നു
പെരുമ്പാവൂർ
എഎം റോഡിൽ പാലക്കാട്ടുതാഴം പാലത്തിനുസമീപം ശുദ്ധജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വെങ്ങോല പഞ്ചായത്തിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പിന്റെ വാൽവിൽനിന്നാണ് കുടിവെള്ളം പാഴാകുന്നത്.
10 അടി ഉയരത്തിൽ വെള്ളം ചീറ്റി പാത്തി തോട്ടിലേക്കാണ് ഒഴുകുന്നത്. രണ്ടാഴ്ചയായി ശുദ്ധജലം പാഴാകുന്നു. വെള്ളം പാഴായിപ്പോകുന്നത് വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.










0 comments