തെരുവുനായകള്‍ക്ക് ഭക്ഷണം
ആദ്യ കേസ് ഫോര്‍ട്ട്കൊച്ചിയില്‍

ഫോര്‍ട്ട്കൊച്ചി ചിരട്ടപ്പാലത്ത് റോഡരികിലിട്ട ഇറച്ചി അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്ന തെരുവുനായ
മട്ടാഞ്ചേരി
തെരുവുനായകള്‍ക്ക് പൊതുയിടത്ത് ഭക്ഷണം നല്‍കിയ സംഭവത്തില്‍ ആദ്യ കേസ് ഫോര്‍ട്ട്കൊച്ചിയില്‍. ഫോര്‍ട്ട്കൊച്ചി ചിരട്ടപ്പാലം സ്വദേശിനി ശോഭ നല്‍കിയ പരാതിയിലാണ് ഫോര്‍ട്ട്കൊച്ചി പൊലീസ് കണ്ടാലറിയുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്. പൊതുസ്ഥലത്ത് അലഞ്ഞുതിരിയുന്ന നായകള്‍ക്ക് കോഴിയിറച്ചി അവശിഷ്ടങ്ങളാണ് കൊടുക്കുന്നത്.
പച്ചമാംസം തിന്നുന്ന നായകള്‍ ഇത് ലഭിക്കാതെ വരുമ്പോള്‍ ആക്രമണസ്വഭാവം കാണിക്കുകയും ആളുകളെ ആക്രമിക്കുകയുമാണ്. കഴിഞ്ഞ ശനിയാഴ്ച അമരാവതി കോക്കേഴ്സ് തിയറ്ററിനുസമീപം വഴിയാത്രക്കാരിയായ യുവതിയെ തെരുവുനായകള്‍ ആക്രമിച്ചിരുന്നു. പൊതുവഴിയിൽ തെരുവുനായകള്‍ക്ക് കോഴിയിറച്ചി അവശിഷ്ടങ്ങള്‍ നല്‍കിയതിനും പൊതുവഴിയിൽ ഇറച്ചിമാലിന്യങ്ങൾ വിതറിയതിനുമാണ് കേസ്. ബിഎൻഎസ് 270, 280 വകുപ്പും പൊലീസ് ആക്ട് 2011ലെ 120 (1) വകുപ്പും പ്രകാരമാണ് കേസ്.










0 comments