ഡിവിഷൻ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തുറന്നു

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ നവീകരിച്ച എമർജൻസി ഓപ്പറേഷൻ സെന്റർ മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ നവീകരിച്ച ഡിവിഷൻ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തുറന്നു.
സംസ്ഥാന വനവികസന ഏജൻസിയുടെ സഹായത്തോടെ റാപ്പിഡ് റെസ്പോൺസ് ടീം യൂണിറ്റിന് നൽകിയ പമ്പ് ആക്ഷൻ തോക്കുകളും അനുബന്ധ സാമഗ്രികളും നീറ്റ ജെലാറ്റിൻ ഇന്ത്യ ലിമിറ്റഡ് മലയാറ്റൂർ വനംവകുപ്പിന് നൽകിയ മാരുതി ഈക്കോ റെസ്ക്യു വാഹനവും വാച്ചർമാർക്കുള്ള യൂണിഫോമും വിതരണം ചെയ്തു.
മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ ആടലരശൻ അധ്യക്ഷനായി. ഡിഎഫ്ഒ പി കാർത്തിക്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയി അരീക്കൽ, എബി നെൽസൺ, മായ കൃഷ്ണകുമാർ, ഇ ബി ലുധീഷ് എന്നിവർ സംസാരിച്ചു.











0 comments