ad
Deshabhimani

ജനക്ഷേമ ആരോഗ്യ പദ്ധതികളിൽ മുന്നേറി ജില്ല

NHM
വെബ് ഡെസ്ക്

Published on Jul 28, 2025, 01:07 AM | 1 min read

കൊച്ചി

ഒരുവർഷത്തിനിടെ ദേശീയ ആരോഗ്യദൗത്യത്തിന് (എൻഎച്ച്‌എം) കീഴിൽ നിരവധി ജനക്ഷേമ പദ്ധതികളിൽ നേട്ടം കൈവരിച്ച്‌ ജില്ല. ചുരുങ്ങിയ സമയംകൊണ്ട് നടപ്പാക്കിയ എഎംആർ പ്രോഗ്രാം ഉൾപ്പെടെയുള്ള നേട്ടങ്ങൾ ആഗോളശ്രദ്ധ നേടി.



സംസ്ഥാന സർക്കാരിന്‌ ആഗോളശ്രദ്ധ നേടിക്കൊടുത്ത ആന്റിമൈക്രോബയൽ റസിസ്റ്റൻസ് (എഎംആർ) പദ്ധതി പൂർണതോതിൽ നടപ്പാക്കിയ ആദ്യജില്ലയായി എറണാകുളം. പ്രിസ്ക്രിപ്ഷൻ ഓഡിറ്റ്, ആന്റിബയോട്ടിക് ബ്ലൂ കവർ, ടേബിൾ ടോപ്പ് ഐഇസി എന്നിവ എല്ലാ ആശുപത്രികളിലും നടപ്പാക്കി. നാലുലക്ഷത്തിലധികം വീടുകളിൽ ആന്റിബയോട്ടിക് സാക്ഷരതയെക്കുറിച്ചുള്ള സന്ദേശം എത്തിച്ചു. പദ്ധതി മറ്റു ജില്ലകളിൽക്കൂടി വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങി. എറണാകുളം ജനറൽ ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ആന്റിബിയോഗ്രാം അടിസ്ഥാനമാക്കി രണ്ട് അന്താരാഷ്ട്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.



ദേശീയ നഗര ആരോഗ്യദൗത്യം (എൻയുഎച്ച്‌എം) വെബ്സൈറ്റ് ആദ്യമായി കൊണ്ടുവന്ന ജില്ലയായി. ഇരുപത്തഞ്ചിലധികം പുതിയ നഗര ആരോഗ്യകേന്ദ്രങ്ങളും (യുഎച്ച്‌ഡബ്ല്യുസി) പ്രാഥമികാരോഗ്യകേന്ദ്രങ്ങളും (യുപിഎച്ച്‌സി) ആരംഭിച്ചു. പോളി ക്ലിനിക്കുകൾ വികസിപ്പിക്കുകയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയും ചെയ്തു.

അതിഥിത്തൊഴിലാളികളുടെ ആരോഗ്യപരിപാടികൾക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) അംഗീകാരം ലഭിച്ച ഏക ജില്ലയായി. കുട്ടികളുടെ ദന്തസംരക്ഷണത്തിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചുള്ള "ആനന്ദ് മുസ്കാൻ" പ്രോജക്ടിലും ഗർഭിണികളിലെ പ്രമേഹത്തെക്കുറിച്ചുള്ള ഐസിഎംആർ പ്രോജക്ടിലും പങ്കാളിയായി. എറണാകുളം ജനറൽ ആശുപത്രിക്ക് മൂന്നാമതും കായകൽപ്പ് പുരസ്കാരം ലഭിച്ചു.



നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്‌) ജനകീയ ആരോഗ്യകേന്ദ്രങ്ങൾമുതൽ കുടുംബാരോഗ്യകേന്ദ്രങ്ങൾ, കമ്യൂണിറ്റി സെന്ററുകൾ, താലൂക്ക്, ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികൾവരെ വ്യാപിപ്പിച്ചു. ടെലിമെഡിസിൻ സേവനമായ ഇ -സഞ്ജീവനിയിൽ അർബൻ സെന്ററുകളും പങ്കുചേർന്നു. ചുരുങ്ങിയ സമയംകൊണ്ട് അർബൻ ആരോഗ്യമേഖലയിലടക്കം വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി എസ് ശിവപ്രസാദ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home