ad
Deshabhimani

കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ

സ്റ്റേജ് കലാകാരന്മാരുടെ 
തൊഴിൽസുരക്ഷ ഉറപ്പാക്കണം

District Convention

കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 02:58 AM | 1 min read

കൊച്ചി


കേരളത്തിലെ സ്റ്റേജ്, വാദ്യ-മേളം, തെയ്യം, കൈകൊട്ടി കളി, ചുവരെഴുത്ത് കലാകാരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ(സിഐടിയു)ജില്ലാ കൺവൻഷൻ അധികൃതരോട്‌ ആവശ്യപ്പെട്ടു. എറണാകുളം പപ്പൻ ചേട്ടൻ സ്മാരക ഹാളിൽ നടന്ന കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.


ഷാജി സരിഗ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽ ആറ്റിങ്ങൽ, ജോയിന്റ് സെക്രട്ടി മടവൂർ രാജേന്ദ്രൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എ അലി അക്ബർ, തമ്മനം ബാബു, സാലിമോൻ കുമ്പളങ്ങി, മീനാരാജ് പള്ളുരുത്തി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: തമ്മനം ബാബു(പ്രസിഡന്റ്), സാലിമോൻ കുമ്പളങ്ങി (സെക്രട്ടറി), ഉഷാധരൻ പുത്തൻവേലിക്കര(ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home