ബാംബൂ കോർപറേഷനുമുന്നിൽ വിരമിച്ചവരുടെ ധർണ

അങ്കമാലി
കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷനിൽനിന്ന് വിരമിച്ചവരുടെ ആനുകൂല്യങ്ങളും ശബളകുടിശ്ശികയും നൽകുക, പിഎഫ് കുടിശ്ശിക അടയ്‌ക്കാനും ഗ്രാറ്റുവിറ്റി നൽകാനും സർക്കാർ നൽകിയ 3.25 കോടി രൂപ ഉടൻ വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിരമിച്ച ജീവനക്കാർ അങ്കമാലി ഹെഡ് ഓഫീസിനുമുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബാംബൂ കോർപറേഷൻ പെൻഷനേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. ധർണ പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സാജി ജോസഫ് അധ്യക്ഷനായി.
പെൻഷൻ ഫോറം സെക്രട്ടറി കെ കെ വത്സൻ, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വിജയൻ വി മുണ്ടിയാത്ത്, കെ എൻ പ്രകാശൻപിള്ള, സാജൻ ആര്യനാട്, കെ കെ ശിവൻ എന്നിവർ സംസാരിച്ചു.
പെൻഷൻ ഫോറം എക്സി. അംഗങ്ങളായ ടി പി ഡേവീസ്, ടി എസ് മോഹനൻ, വി വി ജോൺ, എം ജെ ജെയിംസ്, കെ പി പോളി എന്നിവർ നേതൃത്വം നൽകി.










0 comments