അങ്കമാലി സെന്റ് ജോസഫ്‌സിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി

അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആരംഭിച്ച ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി വിദ്യാർഥികൾക്ക് പത്രം കൈമാറി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ വിനിത ദിലീപ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. വിദ്യാർഥികൾക്ക് പത്രം കൈമാറി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ വിനിത ദിലീപ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക മിനി ജോസ് അധ്യക്ഷയായി. നഗരസഭാ കൗൺസിലർ കെ കെ ഷെറിൻ, നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ സജി വർഗീസ്, ടി പി പോളച്ചൻ, ഹൃദ്യ എച്ച് മഞ്ഞളി എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളായ എയ്ഞ്ചൽ മരിയ മിഥുൻ, ശീതൾ പ്രചാപതി, ദിൽന മെഹ്റിൻ, റോജർ, പൂജാലക്ഷമി, വെൻസല റോസ്, ജോഹാൻ സജി എന്നിവരെ അനുമോദിച്ചു. അങ്കമാലി സഹകരണ ബാങ്കാണ് (714) പത്രം സ്പോൺസർ ചെയ്തത്.
മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി സ്‌കൂൾ ലീഡർ കെ എസ് ഭദ്രയ്ക്ക് പത്രം നൽകി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’
അങ്കമാലി
മഞ്ഞപ്ര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ആരംഭിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് സ്കൂൾലീഡർ കെ എസ് ഭദ്രയ്ക്ക് പത്രംനൽകി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ കെ പി പ്രീത അധ്യക്ഷയായി. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് രാജു അമ്പാട്ട്, പി ആർ സതീശൻ, അധ്യാപികമാരായ എൻ എൻ അജിത, സുപ്രിയ അശോക്, സി കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് സജീവ് അരിയ്ക്കലാണ് പത്രം സ്പോൺസർ ചെയ്തത്.









0 comments