മാധ്യമവിലക്കിൽ മോദിയും സതീശനും ഒരുപോലെ: എം വി ജയരാജൻ

മൂവാറ്റുപുഴ
നരേന്ദ്രമോദി സർക്കാർ ചില മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നോക്കുന്നതുപോലെയാണ് വി ഡി സതീശന്റെ നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ. ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമപ്രതിരോധവും’ വിഷയത്തി
ൽ നടന്ന ദേശാഭിമാനി മാധ്യമ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ഇഷ്ടത്തിനനുസരിച്ച് വാർത്ത നൽകുന്ന മാധ്യമങ്ങളെ കോർപറേറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അത്തരം കോർപറേറ്റുകൾ മോദിയുടെ കൈപ്പിടിയിലാണ്. ഇന്ത്യയിൽ മാധ്യമങ്ങളുമായി സംവദിക്കാൻ തയ്യാറാകാത്തയാളാണ് മോദി. വാർത്താസമ്മേളനം അലോസരപ്പെടുത്തുന്ന വി ഡി സതീശനും വ്യത്യസ്തനല്ല. പാതി ബിജെപിയും പാതി കോൺഗ്രസുമാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.










0 comments