Deshabhimani

ഡൽഹി പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം

Delhi Protests

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മൂവാറ്റുപുഴയിൽ നടത്തിയ മഹിളാ പ്രതിഷേധ ജ്വാല ഏരിയ സെക്രട്ടറി സീനത്ത് മീരാൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 01:31 AM | 1 min read

കോതമംഗലം


ഡൽഹിയിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ജാഥ സംസ്ഥാന കൗൺസിലർ ചെറുവട്ടൂർ നാരായണൻ ഉദ്ഘാടനം ചെയ്തു. ജോസ് ചോലിക്കര, പാലോസ് തോമസ്, കെ കെ തോമസ്‌, എ കെ കുഞ്ഞുമുഹമ്മദ്, എ കെ ജോൺ, കെ കെ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

വനിതാസാഹിതി


മൂവാറ്റുപുഴ


ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാസാഹിതി മൂവാറ്റുപുഴ മേഖലാ കമ്മിറ്റി പ്രതിഷേധജ്വാല തെളിച്ചു. മാറാടി മണ്ണത്തൂർ കവലയിൽ നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ അംബിക രാജു അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് സി എൻ കുഞ്ഞുമോൾ, സിപിഐ എം ലോക്കൽ സെക്രട്ടറി എം എൻ മുരളി, വാർഡ് അംഗം ഷൈനി മുരളി, റീത്താമ്മ മാത്യു, ഇ എസ് പ്രസീത, ഇ എസ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു.


പ്രതിഷേധജ്വാല


മൂവാറ്റുപുഴ


മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ മഹിളാ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനം കച്ചേരിത്താഴത്ത് സമാപിച്ചു.


മെഴുകുതിരി തെളിച്ച് നടത്തിയ പ്രതിഷേധജ്വാല മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി സീനത്ത് മീരാൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി

അംഗം വി ആർ ശാലിനി, മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ മേരി ജോർജ്, ജില്ലാ കമ്മിറ്റി അംഗം പി പി നിഷ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഉഷ ശശിധരൻ, സുജാത സതീശൻ, നിസ അഷറഫ്, സുമ ശശി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home