മേയറാകാനിറങ്ങി; സ്ഥിരംസമിതിയിൽ ഒതുങ്ങി ദീപ്തി മേരി വർഗീസ്

കൊച്ചി
മേയറാകാൻ ലക്ഷ്യമിട്ടിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് കോർപറേഷൻ സ്ഥിരംസമിതി അംഗം. ആരോഗ്യ സ്ഥിരംസമിതിയിലാണ് ദീപ്‌തി അംഗമായത്. ഒന്പതുപേരാണ് സമിതിയിലുള്ളത്. മെട്രോപൊളിറ്റൻ സമിതി അധ്യക്ഷ പദവി നൽകി ദീപ്‌തിയെ തൃപ്‌തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. നഷ്ടമായ മേയർ സ്ഥാനത്തിന് പകരം എംഎൽഎ പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ വേണുഗോപാലിന്റെ ഒത്താശയോടെ ദീപ്‌തിയും ആരംഭിച്ചിട്ടുണ്ട്.
കോർപറേഷനിലേക്ക് വിജയിച്ചാൽ മേയറാക്കാമെന്ന് നേതൃത്വം ദീപ്‌തിക്ക് വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ, രണ്ടരവർഷംവീതം എ, ഐ ഗ്രൂപ്പുകൾ പങ്കിട്ടു. രണ്ടരവർഷം വി കെ മിനിമോളിനെയും ശേഷിക്കുന്ന കാലയളവിൽ ഷൈനി മാത്യുവിനെയും മേയറായി കോൺഗ്രസ് തീരുമാനിച്ചു. കെ സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരിയായ ദീപ്‌തിയെ വെട്ടി. നേതൃത്വത്തിന് ദീപ്‌തി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കെപിസിസി പദവികളിലുള്ളവരെ പരിഗണിക്കണമെന്നുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് മേയറെ തീരുമാനിച്ചതെന്നുകാട്ടിയായിരുന്നു പരാതി. എന്നാൽ, കെ സി വേണുഗോപാലിനെ ഉന്നമിട്ട് ഇരുഗ്രൂപ്പുകളും നടത്തിയ സംയുക്ത ഓപ്പറേഷൻ ദീപ്‌തിയുടെ മോഹം കരിച്ചു.










0 comments