അപകടക്കെണിയായി പൈപ്പ് നന്നാക്കാനെടുത്ത കുഴി

തേക്കടി–എറണാകുളം സംസ്ഥാനപാതയിൽ പൈപ്പ് പൊട്ടിയതു നന്നാക്കാൻ എടുത്ത കുഴി
കോലഞ്ചേരി
തേക്കടി–എറണാകുളം സംസ്ഥാനപാതയിൽ മഞ്ചനാട് പാലത്തിനുസമീപം പൈപ്പ് പൊട്ടിയതു നന്നാക്കാൻ എടുത്ത കുഴി അപകടക്കെണിയാകുന്നു. കനത്ത മഴയിൽ റോഡിന്റെ ടാറിങ്ങിനോടുചേർന്ന് കുഴിയെടുത്ത ഭാഗത്തെ മണ്ണൊലിച്ചുപോയി വൻ ഗർത്തമായിരിക്കുകയാണ്. ജലസേചനവകുപ്പിന്റെ മഞ്ചനാട് പമ്പ്ഹൗസിനടുത്താണ് സംഭവം.
റോഡിന്റെ ഇരുവശവും ആഴമേറിയ പാടശേഖരങ്ങളാണ്. സ്ഥിരം അപകടമേഖലയായ ഇവിടെ ഇരുവശവും ഇരുമ്പ് കൈവരികൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടികളായിട്ടില്ല. അമിതഭാരം കയറ്റിവരുന്ന ടോറസ് ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ഇടിയാനും സാധ്യതയുണ്ട്. കുഴിയെടുത്ത ഭാഗം ചുവന്ന റിബൺ വച്ച് തിരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും വഴിവിളക്കുകൾ കത്താത്തതിനാൽ രാത്രി വരുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത കൂടുതലാണ്. പൊളിഞ്ഞുപോയ സംരക്ഷണഭിത്തി പാറക്കല്ലുകൾ ഉപയോഗിച്ച് ബലപ്പെടുത്തി അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments