‘ദൈവദശകം' സ്‌മാരക ശിലാഫലകം സ്ഥാപിച്ചു

ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത സർവമതസമ്മേളനത്തിന്റെ സ്‌മാരക ശിലാഫലകം ‘ദൈവദശകം' ആലുവ അദ്വൈതാശ്രമത്തിൽ സ്ഥാപിക്കൽ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത സർവമതസമ്മേളനത്തിന്റെ സ്‌മാരക ശിലാഫലകം ‘ദൈവദശകം' ആലുവ അദ്വൈതാശ്രമത്തിൽ സ്ഥാപിക്കൽ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനംചെയ്തു.
ജർമനി ആസ്ഥാനമായ ആംബോസ് കമ്പനിയുടെ നേതൃത്വത്തിൽ ഡോ. ആർ കെ വരുൺ, ഡോ. വീണാ മോഹൻ എന്നിവരാണ് ‘ദൈവദശകം’ ഫലകം ലോകമാകെ വിവിധ ഭാഷകളിൽ സ്ഥാപിക്കുക. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, സ്വാമി ജ്ഞാനതീർഥ, സ്വാമി വിശ്രുതാത്മാനന്ദ, സ്വാമിനി ആര്യനന്ദ എന്നിവർ സംസാരിച്ചു.









0 comments