ലഹരിവിരുദ്ധ സന്ദേശവുമായി വീട്ടമ്മമാരുടെ സൈക്കിള്‍ റാലി തുടങ്ങി

മട്ടാഞ്ചേരി
ലഹരിക്കെതിരെ 12 വീട്ടമ്മമാര്‍ നയിക്കുന്ന ലഹരിവിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് ഫോര്‍ട്ട് കൊച്ചിയില്‍ തുടക്കം. കെ ജെ മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. ബിജു രമേശ് അധ്യക്ഷനായി.
കൗണ്‍സിലര്‍മാരായ ആന്റണി കുരീത്തറ, ഷീബ ലാല്‍, കെ എ മനാഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജെ ജേക്കബ്, ഗായകന്‍ അഫ്സല്‍, ലാലു ജോസഫ്, പ്രകാശ് പി ഗോപിനാഥ്, ജെ എസ് ഗോപിനാഥ്, ബി ബാലചന്ദ്രന്‍, എസ് മുജീബ്, അജയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഷീ സൈക്ലിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന സന്ദേശറാലി അഞ്ച് ജില്ലകളിലൂടെ 230 കിലോമീറ്റര്‍ താണ്ടി എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും. 14 സ്കൂളുകളിലും നാല് കോളേജുകളിലും ബോധവല്‍ക്കരണം നടത്തും. റാലി തിങ്കൾ രാവിലെ ഫോര്‍ട്ട് കൊച്ചിയില്‍ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ഫ്ലാഗ് ഓഫ് ചെയ്യും.









0 comments