Deshabhimani

നേതാക്കളുടെ സസ്പെൻഷൻ

കുസാറ്റിൽ അനിശ്ചിതകാലസമരം 2–-ാംദിവസം

cusat

നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റിൽ ആരംഭിച്ച അനിശ്ചിതകാല സമരം രണ്ടാംദിവസം എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 01:23 AM | 1 min read

കളമശേരി


കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റിൽ ആരംഭിച്ച അനിശ്ചിതകാലസമരം രണ്ടാംദിവസത്തെ സമരപരിപാടി സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാ ഫെഡറേഷൻ (എഫ്എസ്ഇടിഒ) ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.


അസോസിയേഷൻ പ്രസിഡന്റ് എ ജെ മെറിമോൾ അധ്യക്ഷയായി. കോൺഫെഡറേഷൻ ജോയിന്റ് സെക്രട്ടറി കെ ടി രാജേഷ് കുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് അബ്രാഹം, സെക്രട്ടറി എം എസ് സുരേഷ്, ജോയിന്റ് സെക്രട്ടറി എം രാകേഷ്, വൈസ് പ്രസിഡന്റ് എസ് അനൂപ്, ടി പി ജിതിൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home