ഗവേഷണ പ്രശ്‌നാവതരണ പരിശീലനം സംഘടിപ്പിച്ചു

കളമശേരി
കൊച്ചി സർവകലാശാലയിലെ ബയോടെക്നോളജിവകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി ഗവേഷണ പ്രശ്‌നാവതരണ പരിശീലനം സംഘടിപ്പിച്ചു. സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായി "പ്രമേഹമുക്ത ഭാവിക്ക്, ജൈവസാങ്കേതികവിദ്യയുടെ സാധ്യതകൾ' വിഷയത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.
ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ ഡോ. വി ശിവാനന്ദൻ ആചാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് റിസോഴ്സ് സെന്റർ (ബിആർസി) അങ്കമാലി ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ജൈവസാങ്കേതികവകുപ്പ് മേധാവി പ്രൊഫ. ഡോ. എ പാർവതി, സീനിയർ പ്രൊഫ. ഡോ. സരിത ജി ഭട്ട്, കൺവീനർ ഡോ. ജോമോൻ സെബാസ്റ്റ്യൻ, ഡോ. കെ ജി രഘു, ബ്ലോക്ക് പ്രോജക്റ്റ് കോ–ഓർഡിനേറ്റർ കെ എൻ ഷിനി എന്നിവർ സംസാരിച്ചു.









0 comments