Deshabhimani

കുസാറ്റ് സമരം: റിലേ ഉപവാസം തുടങ്ങി

CUSAT Protest

കുസാറ്റിൽ ആരംഭിച്ച റിലേ ഉപവാസം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 07, 2026, 03:27 AM | 1 min read

കളമശേരി


സർവകലാശാലയിലെ നാല് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരം 30–-ാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി റിലേ ഉപവാസം ആരംഭിച്ചു.


സി ആർ ബിന്ദു, ജിനു സേവ്യർ എന്നിവരാണ് ആദ്യദിവസം സമരം നടത്തുന്നത്. ​ സമരം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. കുഫോസ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് രാജു കുര്യൻ, ആർ അനിൽകുമാർ സി എസ് സോണിയ, പി ടി പ്രഭാകരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home