കുസാറ്റ് അനിശ്ചിതകാല സമരം 17–-ാം ദിവസത്തിലേക്ക്

കൊച്ചി സർവകലാശാല സമരപ്പന്തലിൽ എത്തി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ അസോസിയേഷൻ നേതാക്കളുമായി സംസാരിക്കുന്നു
കളമശേരി
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റിൽ ആരംഭിച്ച അനിശ്ചിതകാല സമരം 16- ദിവസം പിന്നിട്ടു.
കേരള പിഎസ്‌സി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ബോബിനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ ജെ മെറിമോൾ അധ്യക്ഷയായി. സെക്രട്ടറി ടി പി ജിതിൻ സംസാരിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ സമരപ്പന്തലിലെത്തി അഭിവാദ്യം അർപ്പിച്ചു.









0 comments