സിഐപിഎസ് 2025-ല്‍ പങ്കെടുക്കാൻ കുസാറ്റ് പ്രൊഫസറും

കളമശേരി
ചൈന ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് ഫെയര്‍ കോംപ്ലക്സില്‍ നടക്കുന്ന 29–-ാം ഇന്റര്‍നാഷണല്‍ പെറ്റ് ഷോയില്‍ (സിഐപിഎസ്) ഇന്ത്യന്‍ പ്രതിനിധിയായി കുസാറ്റ് സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ. മിനി ശേഖരന്‍ പങ്കെടുക്കും.
ചൈനയിലെ ഗ്വാങ്ഷൗവിൽ വ്യാഴംമുതല്‍ 16 വരെയാണ് സിഐപിഎസ് നടക്കുന്നത്.
ആഗോള അലങ്കാരമത്സ്യമേഖലയിലെ ഇന്ത്യയുടെ സാധ്യതകൾ, അവസരങ്ങൾ, ഉയര്‍ന്നുവരുന്ന വ്യാപാര മാതൃകകള്‍ എന്നിവയെക്കുറിച്ച് ഡോ. മിനി ശേഖരന്‍ പ്രബന്ധം അവതരിപ്പിക്കും.
വളര്‍ത്തുമൃഗങ്ങളുടെയും അക്വേറിയം വ്യവസായത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നായ സിഐപിഎസ്, 120ലധികം രാജ്യങ്ങളില്‍നിന്നുള്ള 14,000-ലധികം പ്രദര്‍ശകരെയും 70,000-ലധികം വ്യാപാരികളെയും ഒരുമിപ്പിക്കുന്ന അന്താരാഷ്ട്ര വേദിയാണ്.









0 comments