സിപിആർ പരിശീലനം നൽകി

അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ഗവ. ജനറൽ ആശുപത്രിയിൽ നടത്തിയ സിപിആർ, പ്രഥമശുശ്രൂഷാ ക്ലാസുകൾ
കൊച്ചി
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ പൊതുജനങ്ങൾക്കായി സിപിആർ, പ്രഥമശുശ്രൂഷാ ക്ലാസുകൾ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ എൻ സതീഷ് ഉദ്ഘാടനം ചെയ്തു.
ഉണ്ണി ജോസ്, എ സി ശ്രീനി, ബേസിൽ കെ എൽദോ എന്നിവർ ക്ലാസുകൾ നയിച്ചു. ‘ആശുപത്രി അക്രമങ്ങൾ നമ്മുടെ സൃഷ്ടിയോ’ വിഷയത്തിൽ നടന്ന സംവാദം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബി സെൻസി ഉദ്‌ഘാടനം ചെയ്തു. ഡോ. സിസി തങ്കച്ചൻ, ഡോ. എം എം ഹനീഷ് എന്നിവർ മോഡറേറ്റർമാരായി. ധനസഹായ വിതരണവും നടന്നു.










0 comments