തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന നയം ; കേന്ദ്രത്തിനെതിരെ ആളിക്കത്തി പ്രതിഷേധം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ സിപിഐ എം എറണാകുളത്ത് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ഗ്രാമീണമേഖലയുടെ ജീവനാഡിയായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധമിരമ്പി. സിപിഐ എം ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സായാഹ്ന യോഗങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുൾപ്പെടെ ആയിരങ്ങൾ പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താനും തൊഴിലാളികളുടെ അവകാശങ്ങൾ കവരാനുമാണ് പത്തുവർഷമായി കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പദ്ധതിയെ പൂർണമായി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് പുതിയ ബിൽ.
എറണാകുളം മേനക ജങ്‌ഷനിൽ സംഘടിപ്പിച്ച യോഗം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഏരിയ സെക്രട്ടറി സി മണി അധ്യക്ഷനായി. പള്ളുരുത്തി വെളിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. കുമ്പളങ്ങി ഇല്ലിക്കൽ കവലയിൽ ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. ബിന്ദു ജോണി അധ്യക്ഷയായി. കണ്ടക്കടവിൽ ഏരിയ കമ്മിറ്റി അംഗം ശെൽവൻ ഉദ്ഘാടനം ചെയ്തു. ടി ജെ പ്രിൻസൻ അധ്യക്ഷനായി. കുമ്പളം സെന്ററിൽ ഏരിയ കമ്മിറ്റി അംഗം വി കെ വിനയൻ ഉദ്ഘാടനം ചെയ്തു. ഷൈലജ രാധാകൃഷ്ണൻ അധ്യക്ഷയായി.
അങ്കമാലിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം ടി വർഗീസ് അധ്യക്ഷനായി. പെരുമ്പാവൂരിൽ ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ടി എൻ മിനി അധ്യക്ഷയായി.
കോതമംഗലത്ത് ഏരിയ സെകട്ടറി കെ എ ജോയി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ പി മോഹനൻ അധ്യക്ഷനായി. കൂത്താട്ടുകുളത്ത് ഏരിയ കമ്മിറ്റി അംഗം ഒ എൻ വിജയൻ ഉദ്ഘാടനം ചെയ്തു. വിജയ ശിവൻ അധ്യക്ഷയായി.
മൂവാറ്റുപുഴയിൽ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു.
സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ അധ്യക്ഷനായി. പറവൂരിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. കെ എ വിദ്യാനന്ദൻ അധ്യക്ഷനായി. തൃപ്പൂണിത്തുറ ഇരുമ്പനത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ടി എം ഗിരീഷ് അധ്യക്ഷനായി.
തോപ്പുംപടിയിൽ ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്‌സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സോണി കെ ഫ്രാൻസിസ് അധ്യക്ഷനായി.











0 comments