ad
Deshabhimani

ദേശീയപാത കുന്നുംപുറത്തെ വെള്ളക്കെട്ട് ഒഴിവാക്കി സിപിഐ എം പ്രവർത്തകർ

CPI(M)

ദേശീയപാത കുന്നുംപുറത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനം

വെബ് ഡെസ്ക്

Published on Jul 01, 2026, 01:03 AM | 1 min read

നെടുമ്പാശേരി

ദേശീയപാതയിൽ ദേശം കുന്നുംപുറം സിഎ ഹോസ്‌പിറ്റലിന് എതിർഭാഗത്ത് റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കി സിപിഐ എം പ്രവർത്തകർ. മഴ പെയ്താൽ പ്രദേശമാകെ രൂക്ഷമായ വെള്ളക്കെട്ടും വാഹനങ്ങൾ തെന്നിമറിഞ്ഞുള്ള അപകടങ്ങളും പതിവായി.


മംഗലപ്പുഴ പാലം ഇറങ്ങി വേഗത്തിൽവരുന്ന വാഹനങ്ങൾ പെട്ടെന്ന് വെള്ളക്കെട്ട് കണ്ട് ബ്രേക്ക്‌ ചെയ്യുന്നതും അപകടമുണ്ടാക്കുന്നു. വഴിയാത്രക്കാർക്കും വെള്ളക്കെട്ട് ദുരിതമായതോടെയാണ്‌ സിപിഐ എം പ്രവർത്തകർ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. അപകടങ്ങൾ വർധിച്ചതോടെ ദേശീയപാത അതോറിറ്റി അധികൃതരോട് പരിഹാരം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.


പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമാണമാണ്‌ വെള്ളക്കെട്ടിന്‌ കാരണമായത്. ചെങ്ങമനാട് പഞ്ചായത്ത് അംഗം പി ആർ രാജേഷ്, സിപിഐ എം പ്രാദേശിക നേതാക്കളായ സി പി ബാബു, സി വി ബിനിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home