പ്രതിഷേധസദസ്സ്: സംഘാടകസമിതി രൂപീകരിച്ചു

കടൽഭിത്തി നിർമാണം അട്ടിമറിക്കരുത് എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം പള്ളുരുത്തി, കൊച്ചി ഏരിയ കമ്മിറ്റികൾ ചേർന്ന് കണ്ണമാലിയിൽ 17ന് നടത്തുന്ന പ്രതിഷേധസദസ്സിന്റെ സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
പള്ളുരുത്തി
കടൽഭിത്തി നിർമാണം അട്ടിമറിക്കരുത് എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം പള്ളുരുത്തി, കൊച്ചി ഏരിയ കമ്മിറ്റികൾ ചേർന്ന് കണ്ണമാലിയിൽ 17 ന് നടത്തുന്ന പ്രതിഷേധസദസ്സിന്റെ സംഘാടകസമിതി യോഗം കണ്ണമാലി മത്സ്യത്തൊഴിലാളി സഹകരണസംഘം ഹാളിൽ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി ഏരിയ സെക്രട്ടറി പി എസ് രാജം അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി അനിത, പി എ പീറ്റർ, ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, ടി ജെ പ്രിൻസൻ, വി ജെ നിക്സൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ ജെ മാക്സി (ചെയർമാൻ), കെ എസ് രാധാകൃഷ്ണൻ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.











0 comments