കുഴല്‍നാടന്റെ ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി

സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൂവാറ്റുപുഴയിലെ ഓഫീസിനുമുന്നിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൂവാറ്റുപുഴയിലെ ഓഫീസിനുമുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെഎസ്ആർടിസി ജങ്‌ഷനിൽനിന്ന് തുടങ്ങിയ മാർച്ച് എംഎൽഎ ഓഫീസിനുമുന്നിൽ സമാപിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആർ പ്രഭാകരൻ, എം എ സഹീർ, കെ പി രാമചന്ദ്രൻ, സി കെ സോമൻ, സജി ജോർജ്, കെ ജി അനിൽകുമാർ, ആർ രാകേഷ്, വി ആർ ശാലിനി തുടങ്ങിയവർ സംസാരിച്ചു.
മൂവാറ്റുപുഴ മണ്ഡലത്തിൽ വികസനപദ്ധതികൾ നടപ്പാക്കാത്ത ശല്യക്കാരനായ വ്യവഹാരിയാണ് മാത്യു കുഴൽനാടൻ, മാധ്യമശ്രദ്ധയ്ക്കുവേണ്ടി കുടിലതന്ത്രങ്ങൾ മെനയുന്ന സാമാജികനെ മൂവാറ്റുപുഴയ്ക്ക് വേണ്ട എന്നീ മുദ്രാവാക്യം ഉയർത്തിയായിരുന്നു മാർച്ച്. കോടതികളിൽനിന്ന് തിരിച്ചടി നേരിട്ടിട്ടും നാടിന്റെ വികസന പ്രവർത്തനങ്ങളെ മറന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ കുഴൽനാടൻ രംഗത്തുവരുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് നേതാക്കൾ ആരോപിച്ചു.









0 comments