സിപിഐ എം–ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

എസ്എഫ്ഐ നേതാവ് യദുകൃഷ്ണനെ അറസ്റ്റുചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കിടങ്ങൂരിൽ ചേർന്ന യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
കാലടി സംസ്കൃത സർവകലാശാലയിലെ അനിശ്‌ചിതകാലസമരത്തിൽ പങ്കെടുത്ത എസ്എഫ്ഐ നേതാവ് യദു കൃഷ്ണനെ തുറവൂർ- കിടങ്ങൂരിലെ വീടിന്റെ പരിസരത്തെ റോഡിൽനിന്ന് അറസ്റ്റുചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം, ഡിവൈഎഫ്ഐ ആഭിമുഖ്യത്തിൽ കിടങ്ങൂരിൽ പ്രകടനവും യോഗവും നടത്തി.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. കെ വി ജയൻ അധ്യക്ഷനായി. ജീമോൻ കുര്യൻ, പി വി ജോയി, വാർഡ് അംഗം പുഷ്പ രാഗേഷ് കുമാർ, കെ എൻ വിഷ്ണു, സി ബാബുരാജ്, വി ടി ഏലിയാസ് എന്നിവർ സംസാരിച്ചു.










0 comments