കറന്റ് കട്ട്: മെഴുകുതിരി നൽകി പ്രതിഷേധിച്ചു

കറന്റ് കട്ടിനെതിരെ സിപിഐ എം ദേശം കുന്നുംപുറത്ത് മെഴുകുതിരി നൽകി പ്രതിഷേധിക്കുന്നു
നെടുമ്പാശേരി
യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതമൂലമുണ്ടായ കറന്റ് കട്ടിൽ പ്രതിഷേധിച്ച് സിപിഐ എം ദേശം കുന്നുംപുറത്ത് മെഴുകുതിരി നൽകി. പ്രദേശത്തെ എല്ലാ വീട്ടിലും ഓരോ പാക്കറ്റ് മെഴുകുതിരി നൽകിയായിരുന്നു പ്രതിഷേധം.
ചെങ്ങമനാട് പഞ്ചായത്ത് അംഗം പി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.
സി പി ബാബു അധ്യക്ഷനായി. ഭാവന രഞ്ജിത്, വിഷ്ണു രാധാകൃഷ്ണൻ, സുനിൽ ശിവൻ, എ കെ സരസ്വതി എന്നിവർ സംസാരിച്ചു.










0 comments