ഉയരും ജനകീയ പ്രതിരോധം

സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ പാഠശാലയുടെ കോലഞ്ചേരി ഏരിയാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ നിർവഹിക്കുന്നു
മൂവാറ്റുപുഴ
സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പാഠശാലയ്‌ക്ക് തുടക്കമായി. പായിപ്ര മാനാറിയിൽ ഏരിയതല ഉദ്‌ഘാടനം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ നിർവഹിച്ചു. അഫ്സൽ മുഹമ്മദ് അധ്യക്ഷനായി. ബാബുബേബി, എം എ നൗഷാദ്, ഇ എ ഹരിദാസ് എന്നിവർ സംസാരിച്ചു.
പിറവം
സിപിഐ എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്മരണത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഏരിയയിൽ ജനകീയ പാഠശാലയ്‌ക്ക് തുടക്കമായി. മണീട് മാളിയേക്കൽ താഴത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ബിജു സൈമൺ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി രതീഷ്, എ ഡി ഗോപി, ബീന ബാബുരാജ്, കെ കെ ചന്ദ്രൻ, അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു.
കവളങ്ങാട്
സിപിഐ എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്മരണത്തോടനുബന്ധിച്ച് നടക്കുന്ന ജനകീയ പാഠശാലയുടെ കവളങ്ങാട് ഏരിയതല ഉദ്ഘാടനം പോത്താനിക്കാട് പുളിന്താനത്ത് നടന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു.
സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കെ സി പ്രദീപ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി ജെയിംസ്, ഷിജോ അബ്രഹാം, ലോക്കൽ സെക്രട്ടറി എ കെ സിജു, ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ബേസിൽ ജെയിംസ്, കെ എം അലിയാർ എന്നിവർ സംസാരിച്ചു.
കോതമംഗലം
സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ പാഠശാലയുടെ ജില്ലാതല ഉദ്ഘാടനം തൃക്കാരിയൂർ തടത്തി കവലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ പി ജയകുമാർ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി കെ എ ജോയി, ഏരിയ കമ്മിറ്റി അംഗങ്ങളായ ആന്റണി ജോൺ, കെ ജി ചന്ദ്രബോസ്, തൃക്കാരിയൂർ ലോക്കൽ സെക്രട്ടറി എസ് സുബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീചിത്ര ശ്രീനിവാസ്, പഞ്ചായത്ത് അംഗം സിജി വർഗീസ് എന്നിവർ സംസാരിച്ചു.
കോലഞ്ചേരി
സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ പാഠശാലയുടെ ഏരിയതല ഉദ്ഘാടനം കോലഞ്ചേരിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം എൻ അജിത് അധ്യക്ഷനായി. നീതു ജോയിഡ്, കെ കെ ഏലിയാസ്, എൻ വി കൃഷ്‌ണൻകുട്ടി, എം എൻ മോഹനൻ, എം കെ സജീവൻ എന്നിവർ സംസാരിച്ചു.
കാലടി
സീതാറാം യെച്ചൂരി അനുസ്മരണ ദിനത്തോടനുബന്ധിച്ച് സിപിഐ എം ആലുവ ഏരിയ കമ്മിറ്റി ശ്രീമൂലനഗരത്ത് ജനകീയ പ്രതിരോധ പാഠശാല സംഘടിപ്പിച്ചു. ഏരിയതല ഉദ്‌ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ നിർവഹിച്ചു. ധനേഷ് ചാക്കപ്പൻ അധ്യക്ഷനായി. ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ശ്രീമൂലനഗരം ലോക്കൽ സെക്രട്ടറി എം പി അബു, ടി വി രാജൻ, എം എ ഷെഫീഖ്, ടി കെ സന്തോഷ്, ഒ എൻ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറ
സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ പാഠശാലയ്ക്ക് തൃപ്പൂണിത്തുറ ഏരിയയിൽ തുടക്കമായി. തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.
യു എ രാജേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വാസുദേവൻ, സി എൻ സുന്ദരൻ, പി കെ സുബ്രഹ്മണ്യൻ, യു കെ പീതാംബരൻ, കെ ടി അഖിൽദാസ്, പി കെ നന്ദനൻ, വി എസ് ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.










0 comments