ad
Deshabhimani

ആശുപത്രിയിൽ കിടത്തിച്ചികിത്സ വേണം: സിപിഐ എം നിവേദനം നൽകി

CPI M

ഗവ. താലൂക്കാശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 
സിപിഐ എം പുത്തൻവേലിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:32 AM | 1 min read

പുത്തൻവേലിക്കര


പുത്തൻവേലിക്കര ഗവ. താലൂക്കാശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പുത്തൻവേലിക്കര ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി.


വർഷങ്ങൾക്കുമുമ്പ് ഇവിടെ കിടത്തിച്ചികിത്സയുണ്ടായിരുന്നു. പിന്നീട് നിർത്തലാക്കിയത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ലോക്കൽ സെക്രട്ടറി സി എ സജീവ്, പറവൂർ ഏരിയ കമിറ്റി അംഗം എം എം കരുണാകരൻ, എം സി സജീവ്, വി ടി സലീഷ്, സി പി അംബുജാക്ഷൻ, പി ബി ഹൃദ്വിക്, റോബിൻ റപ്പി, രമണി മധു എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home