ad
Deshabhimani

ആർദ്ര രാജിനെ സിപിഐ എം അനുമോദിച്ചു

cpi m

കാറിൽവച്ച് ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയിലായ യാത്രക്കാരനെ സിപിആർ കൊടുത്ത് ജീവിതത്തിലേക്ക് 
തിരികെയെത്തിച്ച നഴ്സിങ്‌ വിദ്യാർഥിനി ആർദ്ര രാജിനെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 01:35 AM | 1 min read

കാലടി


കാറിൽവച്ച് ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയിലായ യാത്രക്കാരനെ സിപിആർ കൊടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ചവരിൽ ഒരാളായ കോതമംഗലം മാർ ബസേലിയോസ് ഹോസ്പിറ്റൽ കോളേജ് ഓഫ് നഴ്സിങ്‌ അവസാനവർഷ ബിഎസ്‌സി നഴ്സിങ്‌ വിദ്യാർഥിനി കാലടി മറ്റൂർ വട്ടപ്പറമ്പിലെ ആർദ്ര രാജിനെ സിപിഐ എം അനുമോദിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് കാലടി വട്ടപ്പറമ്പിലെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. ഏരിയ സെക്രട്ടറി കെ പി റെജീഷ്, കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ എം ടി വർഗീസ്, ബിബിൻ വർഗീസ്, പി യു ജോമോൻ, സച്ചിൻ കുര്യാക്കോസ്, വട്ടപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി എം കെ അനൂപ്, എം എൻ ദിലീപ്, പി കെ കുഞ്ഞപ്പൻ, എം വി വിജു എന്നിവരും ഒപ്പമുണ്ടായി.


കാലടി മറ്റൂർ വട്ടപ്പറമ്പ് അറയ്ക്കപ്പറമ്പിൽ വീട്ടിൽ എ ആർ രാജുവിന്റെയും പി എം മഞ്ജുളയുടെയും മകളാണ് ആർദ്ര.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home