തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കി സിപിഐ എം

സിപിഐ എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിയ കെഎസ്ഇബി കരാർ തൊഴിലാളികൾ ലോക്കൽ സെക്രട്ടറി പി ഡി രമേശനൊപ്പം
മുളന്തുരുത്തി
ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടമുണ്ടായ മുളന്തുരുത്തിയിൽ കെഎസ്‌ഇബി എത്തിച്ച കരാർ തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കി മുളന്തുരുത്തിയിലെ സിപിഐ എം പ്രവർത്തകർ. മാളയിൽനിന്നെത്തിയ കരാർ തൊഴിലാളികൾക്കാണ് സിപിഐ എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി ഓഫീസിൽ താമസസൗകര്യം ഒരുക്കിയത്.
കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുളന്തുരുത്തി പ്രദേശത്ത് മരങ്ങൾ വീണ് നൂറിലധികം വൈദ്യുതിത്തൂണുകളാണ് ഒടിഞ്ഞത്. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണമായും തകരാറിലായി. അടിയന്തരസാഹചര്യത്തിലാണ് കെഎസ്ഇബി വിവിധ സ്ഥലങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ചത്. കോരഞ്ചിറ, വെള്ളിയാഴ്ചക്കാവ് പ്രദേശങ്ങളിൽ പകൽ മുഴുവൻ നീണ്ട ജോലികൾക്കുശേഷം എത്തിയ തൊഴിലാളികൾക്ക് പാർടി ഓഫീസിൽ ഒരുക്കിയ സൗകര്യങ്ങൾ ആശ്വാസമായി.










0 comments