ad
Deshabhimani

പ്രതിഭകളെ അനുമോദിച്ചു

cpi m

സിപിഐ എം മടപ്ലാതുരുത്ത് ഒമ്പതാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമവും പ്രതിഭകളെ ആദരിക്കലും പരിപാടിയിൽ 
ആശ പ്രവർത്തക ജാൻസിക്ക് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉപഹാരം നൽകുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 01:35 AM | 1 min read

പറവൂർ


​സിപിഐ എം മടപ്ലാതുരുത്ത് ഒമ്പതാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമവും പ്രതിഭാ ആദരവും പഠനോപകരണ വിതരണവും നടത്തി. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.


ലോക്കൽ കമ്മിറ്റി അംഗം സൈബ സജീവ് അധ്യക്ഷയായി. വിവിധ പരീക്ഷാ വിജയികൾ, പ്രൊഫഷണൽ മേഖലയിലെ പ്രതിഭകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം നടത്തി വിരമിച്ചവർ എന്നിവർക്ക്‌ ഉപഹാരം നൽകി.


വാർഡിൽ ഒന്നാംക്ലാസ് മുതൽ പ്ലസ്ടുവരെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ വിതരണവും നടത്തി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് പ്രതിഭകളെ ആദരിച്ചു.


സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ടി ആർ ബോസ്, കെ എം അംബ്രോസ്, എ ബി മനോജ്, എ എസ് അനിൽകുമാർ, അഖിൽ ബാവച്ചൻ, കെ സി സാബു, കെ എസ് ശ്രീജിത്ത്, നീതു സുമേഷ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home