ad
Deshabhimani

പുകവലിയെച്ചൊല്ലി തർക്കം

യുവാവിനെ 
കുത്തിപ്പരിക്കേൽപ്പിച്ചു; 
3 പേർ പിടിയിൽ

arrest

ബിബിൻ ടോമിൻസൺ ജോബിൻ ബൈജു

വെബ് ഡെസ്ക്

Published on Aug 11, 2026, 02:26 AM | 1 min read

കളമശേരി


പുകവലിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്‌ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ.


തിരുവനന്തപുരം തിരുവല്ലം ചാരുവിള ബിബിൻ (30), കൊല്ലം ചാത്തന്നൂർ മൈലക്കാട് കുറ്റാനിപ്പുറം ടോമിൻസൺ (31), ചാത്തന്നൂർ കണ്ണനെല്ലൂർ കളിവിലിൽ വടക്കേതിൽ ജോബിൻ ബൈജു (28) എന്നിവരെയാണ്‌ കളമശേരി പൊലീസ് പിടികൂടിയത്‌. ഇടുക്കി സ്വദേശി ബേസിൽ പ‍ൗലോസിനാണ്‌ വയറിലും മുഖത്തും കുത്തേറ്റത്‌.


ഇടപ്പള്ളി ടോൾ എ കെ ജി റോഡിൽ തിങ്കൾ പുലർച്ചെ 12ന്‌ ആണ്‌ സംഭവം. ​ബേസിലും നിഖിൽ, നവീൻ എന്നീ സുഹൃത്തുക്കളും സിഗററ്റ്‌ വലിച്ചപ്പോൾ മുഖത്തേക്ക് പുകയെത്തിയെന്നാരോപിച്ചാണ്‌ പ്രതികളായ മൂന്നുപേർ തർക്കമുന്നയിച്ചത്‌. തർക്കം കൈയാങ്കളിയിലെത്തുകയും കത്തി പോലുള്ള ആയുധമുപയോഗിച്ച് പ്രതികൾ ബേസിലിനെ ആക്രമിക്കുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home