പൊതുവിദ്യാലയസംവിധാനത്തെ തകർക്കരുത്: കെഎസ്‌ടിഎ

കെഎസ്‌ടിഎ ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
അനുകരണീയ മാതൃകയായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസസംവിധാനത്തെ തകർക്കാനുള്ള യുഡിഎഫ് നീക്കം അവസാനിപ്പിക്കണമെന്ന് കെഎസ്‌ടിഎ ജില്ലാ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ജ്യോതികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയപഠനം ഇല്ലാതെ എയ്ഡഡ് മേഖലയിൽ ഇഷ്‌ടക്കാർക്ക് ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചത് അധ്യാപകരുടെ തസ്തിക നഷ്ടപ്പെടാൻ ഇടയാക്കും. തൊഴിൽനഷ്ടം സംഭവിച്ച എല്ലാവിഭാഗം അധ്യാപകരെയും സംരക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല. പ്രൈമറി ഹെഡ്മാസ്റ്റർ പ്രൊമോഷൻ ഒഴിവുകളും നികത്തിയിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, ജില്ലാ സെക്രട്ടറി എം നിയാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ഷൈനി, ഡാൽമിയ തങ്കപ്പൻ, ജില്ലാ ട്രഷറർ എ എൻ അശോകൻ എന്നിവരും സംസാരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്‌തംബർ 19ന് ജില്ലാ മാർച്ച് നടത്തും.










0 comments