print edition നീറ്റ് റദ്ദാക്കൽ; ജീവനൊടുക്കിയ വിദ്യാർഥിനിയുടെ സഹോദരനും മരിച്ചനിലയിൽ

അർജുൻ ആർ മഹേഷ് (ഇടത്), ഐജ ആർ മഹേഷ് (വലത്)
ബേക്കൽ: നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ പൂച്ചക്കാട് പോക്കണംമൂലയിലെ ഐജ ആർ മഹേഷിന്റെ സഹോദരൻ അർജുൻ മഹേഷി(24) നെ മംഗളൂരുവിൽ ലോഡ്-ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ദുബായിൽ ജോലി ചെയ്യുന്ന അർജുൻ നാട്ടിലേക്ക് വരാൻ ഞായറാഴ്‌ച രാവിലെ പത്തോടെ മംഗളൂരു വിമാനത്താവളത്തിൽ എത്തിയിരുന്നു. തിങ്കൾ രാവിലെ 10.30ന് ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിലെ മറവൂരിലെ ലോഡ്‌ജിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായർ പകൽ ഒന്നോടെ അമ്മ രാധികയെ വിളിച്ച് സംസാരിച്ചിരുന്നു. നാട്ടിലേക്ക് വരുന്ന വിവരം പറഞ്ഞില്ല. സഹോദരിയുടെ മരണശേഷം അർജുൻ മനോവിഷമത്തിലായിരുന്നു.ഗൾഫിലുള്ള സുഹൃത്തുകൾ വിളിച്ചപ്പോഴാണ് വിസ ഒഴിവാക്കി നാട്ടിലേക്ക് വന്നതായി വീട്ടുകാർ അറിയുന്നത്. തുടർന്ന് ബന്ധുക്കൾ മംഗളൂരു പൊലിസിൽ വിവരമറിയിച്ച് അന്വേഷിക്കുകയായിരുന്നു.
മെയ് മൂന്നിന് നടന്ന ആദ്യ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജൂൺ 21 ന് നടന്ന പുനഃപരീക്ഷ തയ്യാറെടുപ്പിനിടെ മാനസിക വിഷമത്തിലായിരുന്ന ഐജയെ ജൂൺ രണ്ടിനാണ് പാലായിലെ ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
നാട്ടിലെത്തിയ അർജുൻ ചടങ്ങുകൾ പൂർത്തിയാക്കി ജൂലൈ 21 നാണ് തിരികെപോയത്. ഒന്നര വർഷംമുമ്പാണ് ദുബായിൽ എത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലിയായിരുന്നു. മരണക്കുറിപ്പും എഴുതിവച്ചിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്‌ച നാട്ടിലെത്തിക്കും. അച്ഛൻ: ആർ മഹേഷ് (റിട്ട. വില്ലേജ് ഉദ്യോഗസ്ഥൻ).










0 comments