Deshabhimani

'ഗ്യാനേഷ്‌ രാജിവയ്ക്കാതെ പിന്മാറില്ല'; ഡൽഹിയിൽ അലയടിച്ച് പ്രതിഷേധം

DELHI AISA PROTEST
വെബ് ഡെസ്ക്

Published on Oct 04, 2026, 05:26 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോരാട്ടം ശക്തമാകുന്നു. രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ജന്തർ മന്തർ പ്രദേശത്തേക്കാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്. പൊലീസിനെ ഉപയോ​ഗിച്ച് പ്രവർത്തകരെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ജന്തർ മന്തറിലേക്ക് നടന്ന പൗരത്വ റാലിയിൽ പങ്കെടുത്ത ഐസ പ്രസിഡന്റ് നേഹ ബോറ ഉൾപ്പെടെ നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനം പ്രവർത്തകർ തടഞ്ഞു.


എസ്‌ഐആർ നടപടികളിൽ ഉൾപ്പടെ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികൾ വെളിച്ചത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധങ്ങളാരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് വിവിധ സംഘടനകൾ സംയുക്തമായി നടത്തുന്ന പൗരത്വ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാരെ വെള്ളം കുടിക്കാൻ പോലും പൊലീസ് അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. നിരവധി പ്രവർത്തകർ സമരവേദിയിൽ കുഴഞ്ഞുവീണു.


സമാധാനപരമായി മാർച്ച് ചെയ്ത് എത്തിയ പ്രവർത്തകർക്ക് നേരെയാണ് പൊലീസ് കയ്യേറ്റം. പ്രവർത്തകരെ ബാരിക്കേഡ് കെട്ടി തടഞ്ഞതായും അകാരണമായി മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ വലിച്ചുകീറി വലിച്ചിഴച്ചാണ് പൊലീസ് അതിക്രമം. പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്ര സേനയെയും രം​ഗത്തിറക്കിയിട്ടുണ്ട്. പ്രവർത്തകരെ ജന്തർ മന്തറിലെത്താതിരിക്കാൻ ബലംപ്രയോ​ഗിച്ച് നീക്കുകയാണ് പൊലീസ്.


അതേസമയം, ക്രൂരമായ അക്രമണങ്ങൾ നേരിട്ടിട്ടും പിന്മാറാതെ പ്രവർത്തകർ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഗ്യാനേഷ്‌ ഡൽഹിയിൽ പോരാട്ടം ശക്തകുമാർ രാജിവെക്കുക, നിയമനടപടികൾക്ക്‌ വിധേയമാക്കുക, തെരഞ്ഞെടുപ്പ്‌ കമീഷൻ പുന:സംഘടിപ്പിക്കുക എന്ന മുദ്രാവാക്യങ്ങളാണ്‌ പ്രതിഷേധത്തിൽ ഉയരുന്നത്.


കഴിഞ്ഞ ദിവസം ജന്തർമന്തറിൽ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ 1,204 പേരാണ്‌ അറസ്റ്റിലായത്‌. ഇതിൽ 389 പേർ വനിതകളായിരുന്നു. ആയിരക്കണക്കിന്‌ പ്രതിഷേധക്കാരെ മണിക്കൂറോളമാണ്‌ പൊലീസ്‌ തടവിൽ വെച്ചത്‌. പൊലീസ്‌ ആക്രമണത്തിൽ പരിക്കേറ്റവരും ഇതിലുൾപ്പെടും. ഇ‍ൗ സമയം പ്രവർത്തകർക്ക്‌ വെള്ളവും ഭക്ഷണം ഉപേക്ഷിച്ചു. കാപഷേര പൊലീസ്‌ സ്‌റ്റേഷനിൽ നിന്ന്‌ പ്രവർത്തകരെ മോചിപ്പിക്കാതെയും നിന്നു. തുടർന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി എന്നിവർ ഇടപെട്ടാണ്‌ പ്രവർത്തകരെ സ്‌റ്റേഷനിൽ നിന്ന്‌ പുറത്തെത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home