Deshabhimani

ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ കഴിയട്ടെ; വയലാർ അവാർഡ് നേടിയ ആർ രാജശ്രീയെ അഭിനന്ദിച്ച് എം വി​ ​ഗോവിന്ദൻ

mv govindan.jpg
വെബ് ഡെസ്ക്

Published on Oct 04, 2026, 05:51 PM | 1 min read

തിരുവനന്തപുരം : 50-ാമത് വയലാർ സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി ആർ രാജശ്രീയെ അഭിനന്ദിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എഴുത്തുവഴിയിൽ ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ രാജശ്രീക്ക് കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ട് സ്ത്രീകളുടെ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ട് വായനക്കാരുടെ ഹൃദയം കീഴടക്കിയ രാജശ്രീയുടെ മറ്റൊരു ഉജ്ജ്വലമായ കൃതിയാണ് ആത്രേയകമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


ഫെയ്സ്ബുക്ക് കുറിപ്പ്


പ്രിയ സുഹൃത്തും നാട്ടുകാരിയും പ്രതിഭാധനയായ എഴുത്തുകാരിയുമായ ആർ രാജശ്രീ വയലാർ സാഹിത്യ പുരസ്കാരത്തിന് അർഹയായ വിവരം ഏറെ സന്തോഷത്തോടെയാണ് അറിഞ്ഞത്. പൗരാണികമായ അനുഭവ പരിസരമായിരിക്കുമ്പോഴും പുതിയ കാലത്തിൻ്റെ രാഷ്ട്രീയജാഗ്രതയും പാരിസ്ഥിതികബോധവും വിവേചനത്തെക്കുറിച്ചും ലിംഗപദവിയെക്കുറിച്ചുമുള്ള ചിന്തകളും ഉൾച്ചേരുന്ന കൃതിയാണ് രാജശ്രീയുടെ പുരസ്കാരത്തിന് അർഹമായ 'ആത്രേയകം' എന്ന നോവൽ. ജൈവികനീതിയുടെ ഒരു സമാന്തരലോകം അത് മുന്നോട്ടു വെക്കുന്നുണ്ട്.


കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ട് സ്ത്രീകളുടെ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ട് വായനക്കാരുടെ ഹൃദയം കീഴടക്കിയ രാജശ്രീയുടെ മറ്റൊരു ഉജ്ജ്വലമായ കൃതിയാണ് 'ആത്രേയകം'. എഴുത്തുവഴിയിൽ ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ രാജശ്രീക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. പുരസ്കാര നേട്ടത്തിൽ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു. See less



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home