Deshabhimani

'സിറാജിനെ വീണ്ടും തഴഞ്ഞു'; ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണ

Siraj Prasidh

പ്രസിദ്ധ് കൃഷ്ണ (ഇടത്) മുഹമ്മദ് സിറാജ് (വലത്)| Photo: Gettyimages,AFP

വെബ് ഡെസ്ക്

Published on Nov 29, 2026, 04:08 PM | 1 min read

ക്രൈസ്റ്റ്ചർച്ച് : ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തായ പേസർ ആകാശ് ദീപിന് പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഇതോടെ മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജിനെ വീണ്ടും പരിഗണിക്കാത്തത് ചർച്ചയായി.


ശനിയാഴ്ച മത്സരത്തിന്റെ ആദ്യ സെഷനിൽ ന്യൂസീലൻഡ് പേസർ കൈൽ ജാമിസണിന്റെ ബൗൺസർ രണ്ടുതവണ ആകാശ് ദീപിന്റെ ഹെൽമറ്റിൽ പതിച്ചിരുന്നു. പരിക്കിനെത്തുടർന്ന് ആകാശ് ദീപിന് മത്സരത്തിന്റെ ശേഷിച്ച ഭാഗങ്ങളിൽ കളിക്കാനാകാതെ വന്നതോടെയാണ് പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയത്.


അതേസമയം, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് പേസർമാരിലൊരാളായ സിറാജിന് വീണ്ടും അവസരം ലഭിച്ചില്ല. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 11 മത്സരങ്ങളിൽനിന്ന് 43 വിക്കറ്റുകളുമായി ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് സിറാജ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളിൽനിന്ന് 23 വിക്കറ്റുകൾ നേടിയിട്ടും ന്യൂസീലൻഡിനെതിരായ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും സിറാജിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.


അതേസമയം, ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തിയ ആകാശ് ദീപിന്റെ പിന്മാറ്റം ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home