Deshabhimani

പത്താം ക്ലാസ് വിദ്യാർഥി ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു

death
വെബ് ഡെസ്ക്

Published on Nov 29, 2026, 04:17 PM | 1 min read

തൃശൂർ: പത്താം ക്ലാസ് വിദ്യാർഥി ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു പള്ളിപ്പുറം ചൂണ്ടയിൽ മധുവിൻ്റെയും രാധികയുടെയും മകൻ ആദികൃഷണ (15) ആണ് മരിച്ചത്. അമ്മാടം സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. ഞായർ രാവിലെയായിരുന്നു സംഭവം.


കൂട്ടുകാരുമൊത്ത് കുളിച്ചുകൊണ്ടിരിക്കെ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർക്ക് രക്ഷിക്കാനായില്ല. പിന്നീട് തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കൾ രാവിലെ 8ന് അമ്മാടം സ്കൂളിലെ പൊതുദർശനത്തിന് ശേഷം 11.30ന് ലാലൂർ ശ്മശാനത്തിൽ സംസ്‌കരിക്കും. സഹോദരി: ആദിലക്ഷ്മി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home