Deshabhimani

യുഎസ് വ്യോമസേനയുടെ ക്ലൗഡ് സംവിധാനത്തിൽ ഹാക്കിങ്, രാജ്യത്തെ ഡിജിറ്റൽ ശൃംഖലകളിൽ ആശങ്ക

usaa1
വെബ് ഡെസ്ക്

Published on Nov 29, 2026, 05:06 PM | 1 min read

വാഷിങ്ടൺ:അമേരിക്കൻ വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനത്തിൽ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയതായി കണ്ടെത്തൽ. സംഭവത്തിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗവും അന്വേഷണം തുടങ്ങി. വാര്‍ത്ത പുറത്തെത്തിയതോടെ വ്യോമസേനയുടെ 'ക്ലൗഡ് വൺ' പ്ലാറ്റ്‌ഫോമിന് നേരെ ഭീഷണി ഉണ്ടായതായി സമ്മതിച്ചു. എന്നാൽ അവ മറികടന്നതായി അവകാശപ്പെട്ടു.


ലോകമെമ്പാടുമുള്ള വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്സ്, അറ്റകുറ്റപ്പണികള്‍,ആയുധങ്ങളുടെ വിവരങ്ങള്‍, ഉഗ്യോഗസ്ഥ വിന്യാസം എന്നിവ ഏകോപിപ്പിക്കുന്ന പ്രധാന പ്ലാറ്റ്ഫോമാണ് എയര്‍ ഫോഴ്സ് ക്ലൗഡ് വൺ.


നിര്‍മ്മിത ബുദ്ധിയിലെ മുന്നേറ്റങ്ങള്‍, യുഎസ് സര്‍ക്കാര്‍, പ്രതിരോധ സംവിധാനങ്ങളുടെ ദുര്‍ബലത കണ്ടെത്തി നുഴഞ്ഞു കയറ്റക്കാര്‍ക്ക് വഴി തുറക്കുന്നതായുള്ള ആശങ്ക തുടരുന്നതിനിടയിലാണ് പുതിയ വീഴ്ച പുറത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യമാവാം ഇത് സംഭവിച്ചത് എന്നാണ് വിലയിരുത്തുന്നത്.


വീണ്ടും പഴുതുകള്‍

തുടരുന്ന ആശങ്ക


സോഫ്റ്റ്‌വെയർ കോഡുകളിലെ വീഴ്ച കണ്ടെത്തി സുരക്ഷാ പഴുതുകള്‍ സൃഷ്ടിക്കുന്നതിൽ എഐ വലിയ ഭീഷണിയാണ് രാജ്യത്ത് ഉയര്‍ത്തുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷ, വൈദ്യുതി ശൃംഖല, ജലവിതരണ സംവിധാനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടുത്ത കാലത്തായി ഇത്തരം വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ടുകള്‍ പുറത്തു വന്നിരുന്നു. ഈ ആശങ്ക തുടരുന്നതിനിടയിലാണ് വ്യോമ സേനയുടെ തന്നെ അതീവ രഹസ്യ ക്ലൗഡിലും സംഭവിച്ച ദുര്‍ബലത പുറത്തെത്തിയിരിക്കുന്നത്.


usaa2


തങ്ങളുടെ നിർണ്ണായക പ്രവർത്തനങ്ങളും ആപ്ലിക്കേഷനുകളും പൂർണ്ണമായും സുരക്ഷിതമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. ഈ മാസം ആദ്യം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിൽ സംഭവിച്ച വീഴ്ച നൂറുകണക്കിന് വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു. ഇതിനുപുറമെ മൈക്രോസോഫ്റ്റ്, ജെപി മോർഗൻ ചേസ് എന്നിവയുടെ സേവനങ്ങളിൽ തടസങ്ങള്‍ നേരിട്ടു. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സേവനം നൽകുന്ന മൂന്നാം കക്ഷി സ്ഥാപനങ്ങള്‍ക്ക് നേരെയും ഹാക്കിങ് റിപ്പോര്‍ട് ചെയ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home