Deshabhimani

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നില്ല; ആറിടത്ത് താഴുവീണു, ബാക്കിയുള്ളവയും പ്രതിസന്ധിയിൽ

supplyco
വെബ് ഡെസ്ക്

Published on Nov 29, 2026, 04:37 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. സാമ്പത്തികവും പ്രവർത്തനപരവുമായ പ്രതിസന്ധികളെ തുടർന്ന് സംസ്ഥാനത്തെ ആറ് മെഡിക്കൽ സ്റ്റോറുകൾ ഇതിനോടകം പൂട്ടി. പ്രവർത്തനം തുടരുന്ന സ്റ്റോറുകളിലും അവശ്യ മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.


സാധാരണക്കാർക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം അൻപതിലേറെ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളാണ് ആരംഭിച്ചത്. എന്നാൽ ലക്ഷ്യമിട്ട രീതിയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. അവശ്യ മരുന്നുകൾ പോലും ലഭ്യമല്ലാത്തതിനാൽ രോഗികൾ പ്രയാസത്തിലായിരിക്കുകയാണ്.


പ്രവർത്തനം തുടരുന്ന മെഡിക്കൽ സ്റ്റോറുകളിലെ മരുന്ന് റാക്കുകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. വിലകൂടിയ മരുന്നുകളും ആവശ്യത്തിന് ലഭ്യമല്ല. മരുന്ന് സംഭരണം മുതൽ വിതരണം വരെയുള്ള പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കേണ്ട അവസ്ഥയിലാണ് സ്റ്റോറുകൾ.


പൂട്ടിപ്പോയ മെഡിക്കൽ സ്റ്റോറുകൾ വീണ്ടും തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാൻ പുതിയ സ്റ്റോറുകൾ ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നു. ഇതിനിടയിലാണ് നിലവിലുള്ളവ തന്നെ അടച്ചു പൂട്ടുന്ന സാഹചര്യവുമുണ്ടാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home