Deshabhimani

വോട്ടെടുപ്പ് ആരംഭിച്ചു

സ്പെയിനിൽ ഭരണമാറ്റം പ്രവചിച്ച് സര്‍വേകള്‍, ആത്മവിശ്വാസം ആവര്‍ത്തിച്ച് സാഞ്ചസ്

spain
വെബ് ഡെസ്ക്

Published on Nov 29, 2026, 05:50 PM | 2 min read

മാഡ്രിഡ്:സ്പെയിനിൽ പെതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാമന്ത്രി പെഡ്രോ സാഞ്ചസ് ഭരണ തുടര്‍ച്ചയിൽ ആത്മവിശ്വാസം ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പാര്‍ടിയായ പിഎസ്ഓഇയും ആൽബര്‍ട്ടോ നൂനസ് ഫെയ്ജു നയിക്കുന്ന യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ടിയും തമ്മിലാണ് മുഖ്യ പോര്. കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. സര്‍വേകള്‍ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് പക്ഷത്തിന് നേരിയ തിരിച്ചടി പ്രവചിച്ചിട്ടുണ്ട്.


ആൽബെർട്ടോ നൂനെസ് ഫെയ്‌ജൂ നയിക്കുന്ന യാഥാസ്ഥിതിക പീപ്പിൾസ് പാർട്ടി മുൻതൂക്കം നേടിയാലും ഭൂരിപക്ഷം നേടുന്നതിനായി സാന്റിയാഗോ അബാസ്കൽ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സിന്റെ പിന്തുണ ആവശ്യമായി വരും എന്നാണ് മറ്റൊരു വിലയിരുത്തൽ. അതേസമയം, വിജയം സാധ്യമാണെന്ന ആത്മവിശ്വാസം സാഞ്ചസ് അനുയായികളോട് ആവര്‍ത്തിച്ചിട്ടുണ്ട്.


മിതമായ നിരക്കിൽ വീടുകൾ ലഭ്യമല്ലാത്ത ഭവന പ്രതിസന്ധിയാണ് ഇത്തവണത്തെ പ്രചാരണത്തിലെ ഏറ്റവും പ്രധാന വിഷയം. ജീവിതച്ചെലവ് വർദ്ധനവ്, കുടിയേറ്റം എന്നിവയും വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. 2018 മുതൽ അധികാരത്തിലിരിക്കുന്ന സാഞ്ചസ്, ഗാസയിലെ ഇസ്രായേൽ നടപടികളോടുള്ള എതിർപ്പിലൂടെയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള വിമർശനങ്ങളിലൂടെയും അന്താരാഷ്ട്ര തലത്തിൽ മാനവിക പക്ഷത്ത് ഉറച്ചു നിന്ന നേതാവാണ്.


spAIN2

എന്നാൽ, ആഭ്യന്തര തലത്തിലെ ഭവന പ്രതിസന്ധി, അഴിമതി ആരോപണങ്ങൾ, രണ്ട് മാരകമായ ട്രെയിൻ അപകടങ്ങൾ എന്നിവ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. എട്ട് മാസം മുൻപാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


1975-ൽ ഏകാധിപതി ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഭരണത്തിന് ശേഷം ഒരു തീവ്ര വലതുപക്ഷ പാർട്ടി സ്പെയിനിലെ ദേശീയ ഭരണത്തിന്റെ ഭാഗമാകുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഇത് യൂറോപ്പിലെ തന്നെ അധികാര സന്തുലിതാവസ്ഥയിൽ മാറ്റങ്ങൾ വരുത്തിയേക്കാം.


ഞായറാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മണി വരെയാണ് സ്പാനിഷ് പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുക. വോട്ടെടുപ്പ് അവസാനിച്ച് ഒരു മണിക്കൂറിനുള്ളിൽ പ്രാഥമിക ഫലസൂചനകൾ പുറത്തുവരും. ഔദ്യോഗിക ഫലങ്ങൾ രാത്രി വൈകിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായാവും പുറത്തു വരിക.


ജനരോഷം തണുപ്പിക്കുന്നതിനായി സാഞ്ചസിന്റെ ന്യൂനപക്ഷ സഖ്യസർക്കാർ പുതിയ ഭവന സംരക്ഷണ നടപടികൾ പ്രഖ്യാപിച്ചിരുന്നു. 2030വരെ കുടിയൊഴിപ്പിക്കലുകൾ നിരോധിക്കുക,നിക്ഷേപ ഫണ്ടുകൾ വീടുകൾ വാങ്ങുന്നത് നിയന്ത്രിക്കുക,ടൂറിസ്റ്റ് അപ്പാർട്ട്മെന്റുകൾക്ക് നികുതി കൂട്ടുക തുടങ്ങിയവ എന്നിങ്ങനെ പരിഷ്കാരങ്ങള്‍ രണ്ട് ഉത്തരവുകളിലൂടെ കൊണ്ടുവരാൻ ശ്രമിച്ചു.എന്നാൽ,യാഥാസ്ഥിതിക പീപ്പിൾസ് പാർട്ടി,തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സ്,കാറ്റലോണിയൻ വിഘടനവാദി പാർട്ടിയായ ജണ്ട്സ്(Junts)എന്നിവർ ചേർന്ന് പാർലമെന്റിൽ ഈ നിയമനിർമ്മാണങ്ങൾ വോട്ട് ചെയ്ത് പരാജയപ്പെടുത്തി.


പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്തതിനാൽ സുപ്രധാന നിയമങ്ങൾ പാസാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സർക്കാർ എത്തി.പ്രതിപക്ഷ പാർട്ടികൾ സർക്കാരിന്റെ ജനക്ഷേമ നടപടികളെ തടസ്സപ്പെടുത്തുകയാണെന്ന് സാഞ്ചസ് ആരോപിച്ചു. ഇതിന് പിന്നാലെ എട്ട് മാസം മുൻപാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home