Deshabhimani

സയ്യിദ് മോദി ബാഡ്മിന്റൺ ഫൈനൽ; ട്രീസ–ഗായത്രി സഖ്യത്തിന് തോൽവി

Treesa Jolly

ട്രീസ–ഗായത്രി | Photo: ANI

വെബ് ഡെസ്ക്

Published on Nov 29, 2026, 05:58 PM | 1 min read

ലഖ്‌നൗ : സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബിൾസ് കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യയുടെ ട്രീസ് ജോളി–ഗായത്രി ഗോപിചന്ദ് സഖ്യത്തിന് ഫൈനലിൽ നിരാശ.


ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ സഖ്യം മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽവി വഴങ്ങിയത്. ഇന്തോനേഷ്യയുടെ ഇസ്യാന സ്യാഹിറ മെയ്ദ–റിഞ്ജാനി ക്വിന്നാര നാസ്റ്റിൻ സഖ്യമാണ് ഇന്ത്യൻ താരങ്ങളെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്.


ഫൈനലിൽ 24-22ന് ആദ്യ ഗെയിം നേടിയ ട്രീസ–ഗായത്രി സഖ്യത്തിന് രണ്ടാം ഗെയിമിൽ തിരിച്ചടി നേരിട്ടു. 12-21നായിരുന്നു രണ്ടാം ഗെയിമിലെ തോൽവി. നിർണായകമായ മൂന്നാം ഗെയിമിൽ ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അവസാനഘട്ടത്തിൽ 19-21ന് കീഴടങ്ങി. ഇതോടെ കിരീടം നിലനിർത്താമെന്ന താരങ്ങളുടെ പ്രതീക്ഷ അവസാനിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home