Deshabhimani

അക്വഡേറ്റ് തകർച്ചയ്‌ക്ക് പരിഹാരം കണ്ടില്ല; 
സിപിഐ എം റോഡ് ഉപരോധിച്ചു

cpi m

കാഞ്ഞൂർ പാറപ്പുറത്ത് സംഘടിപ്പിച്ച റോഡ് ഉപരോധം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 01:56 AM | 1 min read

കാലടി


കാഞ്ഞൂർ പഞ്ചായത്തിലെ തിരുവലം ചുഴിലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായ അക്വഡേറ്റിന്റെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത ആലുവ എംഎൽഎയുടെ നടപടിക്കെതിരെ സിപിഐ എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റി റോഡ് ഉപരോധിച്ചു.


പാറപ്പുറം വല്ലംകടവ് പാലംപണി പൂർത്തിയാക്കിയതിനുശേഷം നിരവധി വാഹനങ്ങളാണ്‌ ഇതുവഴി കടന്നുപോകുന്നത്. അക്വഡേറ്റിന്റെ ഉയരം നാലുമീറ്ററാണ്. എന്നാൽ, നാലു മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ കടന്നുപോകുന്നത് തടയുന്നതിനായി ക്രോസ്‌ ബാർ സ്ഥാപിച്ചിട്ടില്ല. റിഫ്ലക്ടറുകളും സ്ഥാപിച്ചിട്ടില്ല.


റോഡ് ഉപരോധം സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. എം ബി ശശിധരൻ അധ്യക്ഷനായി. സവിത നിതീഷ്, പി എസ് മോഹനൻ, ടി ഐ ശശി, പി അശോകൻ, കെ എൻ സന്തോഷ്, കെ പി ഷാജി എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home