ad
Deshabhimani

ആളിക്കത്തി പ്രതിഷേധം

cpi m

സിപിഐ എം കളമശേരി ഏരിയ 
കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 
ബിഎസ്എൻഎൽ ഓഫീസ് മാർച്ച് 
സംസ്ഥാന കമ്മിറ്റി അംഗം 
സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 03:46 AM | 4 min read

കാക്കനാട്


ഇന്ധന വിലവർധനയ്‌ക്കെതിരെ സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി കാക്കനാട് പോസ്റ്റ് ഓഫീസ് മാർച്ച്‌ നടത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ ടി എൽദോ അധ്യക്ഷനായി. സി കെ മണിശങ്കർ, എ ജി ഉദയകുമാർ, സി പി സാജൽ, ടി എ സുഗതൻ എന്നിവർ സംസാരിച്ചു.


മട്ടാഞ്ചേരി


സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടി ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറി എം ബി ഷൈനി മാർച്ച് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ് അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം കെ ജെ മാക്സി, ഏരിയ സെക്രട്ടറി പി എസ് രാജം, എം കെ അബി, കെ ജെ ആന്റണി, കെ എ അജേഷ്, വി സി ബിജു, ബെനഡിക്ട് ഫെർണാണ്ടസ്, എ കെ അനൂപ് കുമാർ, പി ജെ ദാസൻ, സോണി കെ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.


തൃപ്പൂണിത്തുറ


ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഇരുമ്പനം ഐഒസിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വാസുദേവൻ, എം പി ഉദയൻ, എസ്‌ മധുസൂദനൻ, യു കെ പീതംബരൻ, കെ ടി അഖിൽദാസ്, ബി ഹരികുമാർ, സി എം ഗിരീഷ്, എൻ പി ബോബി, ടി കെ ജയചന്ദ്രൻ, ജി ജയരാജ്‌, പി ഡി രമേശൻ, ഐ എ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.


കളമശേരി


സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി ടി ആർ കവലയിൽനിന്ന്‌ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി എം ശശി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ ബാബു, എ ആർ രഞ്ജിത്, ഏരിയ കമ്മിറ്റി അംഗങ്ങളായ വി എ സക്കീർ ഹുസൈൻ, ടി ടി രതീഷ് തുടങ്ങിയവർ സംസാരിച്ചു.

johnസിപിഐ എം വെെപ്പിൻ ഏരിയ കമ്മിറ്റി ഞാറക്കൽ പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം 
ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു


വെെപ്പിൻ


ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാറക്കൽ പോസ്റ്റ്‌ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ പി പ്രിനിൽ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ജോഷി, എം പി പ്രശോഭ്, കെ എം ദിനേശേൻ, മേഴ്‌സി തോമസ്, ലോക്കൽ സെക്രട്ടറി പി ഡി ലൈജു എന്നിവർ സംസാരിച്ചു.


പറവൂർ


സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിനുമുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല അധ്യക്ഷയായി. ഏരിയ സെക്രട്ടറി ടി വി നിഥിൻ, ടി ആർ ബോസ്, കെ എ വിദ്യാനന്ദൻ, ടി എസ് രാജൻ, പി പി അജിത്കുമാർ എന്നിവർ സംസാരിച്ചു. ചേന്ദമംഗലം കവലയിൽനിന്ന് പ്രകടനവും നടന്നു.


ആലുവ


സിപിഐ എം ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ആലുവ ജില്ലാ ആശുപത്രി ജങ്ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ചിനുശേഷം നടന്ന ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി അധ്യക്ഷയായി. ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ഏരിയ കമ്മിറ്റി അംഗം രാജീവ് സക്കറിയ എന്നിവർ സംസാരിച്ചു.



പെരുമ്പാവൂർ


പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ സിപിഐ എം പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രി ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം സുഭാഷ് മൈതാനത്ത്‌ സമാപിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം സലീം, വി പി ഖാദർ എന്നിവർ സംസാരിച്ചു.


കോലഞ്ചേരി


സിപിഐ എം കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എൻ എസ് സജീവൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ജില്ലാ കമ്മിറ്റി അംഗം എൻ എസ് സജീവൻ, ലോക്കൽ സെക്രട്ടറി പി ടി കുമാരൻ എന്നിവർ സംസാരിച്ചു.


k nസിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി നടത്തിയ പോസ‍്റ്റ് ഓഫീസ് മാർച്ചും ധർണയും ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


അങ്കമാലി

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പഴയ മാർക്കറ്റ് റോഡിൽനിന്ന്‌ ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, കെ തുളസി, ഏരിയ സെക്രട്ടറി കെ പി റെജിഷ്, ലോക്കൽ സെക്രട്ടറി സജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ​


മൂവാറ്റുപുഴ


ഇന്ധന വിലവർധയ്‌ക്കെതിരെ സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. എസ്തോസ് ഭവനുമുന്നിൽനിന്ന്‌ തുടങ്ങിയ മാർച്ച് നഗരം ചുറ്റി പോസ്റ്റ് ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം സി കെ സോമൻ അധ്യക്ഷനായി. കേരള കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, യു ആർ ബാബു, എം ആർ പ്രഭാകരൻ, സജി ജോർജ്, കെ പി രാമചന്ദ്രൻ, ഫെബിൻ പി മൂസ, വി ആർ ശാലിനി, ഷാലി ജയിൻ, സീനത്ത് മീരാൻ എന്നിവർ സംസാരിച്ചു.


പിറവം


സിപിഐ എം ക‍ൂത്താട്ടുകുളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പിറവം പോസ്റ്റ് ഓഫീസിനുമുന്നിലേക്ക്‌ മാർച്ച്‌ നടത്തി. തുടർന്ന്‌ നടന്ന ധർണ ജില്ലാസെക്രട്ടറിയറ്റ്‌ അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ബി രതീഷ് അധ്യക്ഷനായി. കെ പി സലിം, സി എൻ പ്രഭകുമാർ, എ ഡി ഗോപി, സണ്ണി കുര്യാക്കോസ്, ബീന ബാബുരാജ്, സി കെ പ്രകാശ്, സോമൻ വല്ലയിൽ തുടങ്ങിയവർ സംസാരിച്ചു.


കവളങ്ങാട്


സിപിഐ എം കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിമറ്റം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ സി അയ്യപ്പൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ പി ജയിംസ്, ഷിബു പടപ്പറമ്പത്ത് എന്നിവർ സംസാരിച്ചു.


കോതമംഗലം


സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബിഎസ്എൻഎൽ ഓഫീസിലേയ്‌ക്ക്‌ മാർച്ച്‌ നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സി പി എസ് ബാലൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എ ജോയി, കെ കെ ശിവൻ, കെ പി മോഹനൻ, പി എം അഷറഫ്, പി പി മൈതീൻഷാ, ജോണി കുര്യയ്‌പ്പ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home