ad
Deshabhimani

കോറോ ഹെൽത്ത്‌ കന്പനിയിലെ പിരിച്ചുവിടൽ: പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ

Coro Health

പാലാരിവട്ടത്തെ കോറോ ഹെൽത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധമാർച്ച് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 03:11 AM | 1 min read

കൊച്ചി


അന്യായമായി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോറോ ഹെൽത്ത് കന്പനി ഓഫീസിലേക്ക് മാർച്ച് നടത്തി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് അധ്യക്ഷനായി.


ജില്ലാ സെക്രട്ടറി നിഖിൽ ബാബു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, തൃക്കാക്കര ബ്ലോക്ക് സെക്രട്ടറി വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അമൽ സോഹൻ, കെ സി അരുൺകുമാർ, കെ ടി അഖിൽ ദാസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ മനീഷ രാധാകൃഷ്ണൻ, പി എ അഷ്കർ, തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് എൻ എസ് ഭാഗ്യലക്ഷ്മി എന്നിവർ മാർച്ചിന്‌ നേതൃത്വം നൽകി. തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ജീവനക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home