Deshabhimani

പലിശയിളവിന്റെ 50 ശതമാനം സർക്കാർ വഹിക്കണം

Cooperative bank loan

കണയന്നൂർ താലൂക്ക് പ്രാഥമിക കാർഷിക സഹകരണ ബാങ്ക് ഡയറക്ടർമാരുടെ സമ്മേളനം വി സലിം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 02:45 AM | 1 min read

കൊച്ചി


കുടിശ്ശികയായ സഹകരണ ബാങ്ക് വായ്പകളിൽ സർക്കാർ പ്രഖ്യാപിക്കുന്ന ‘ആശ്വാസ്’ വായ്പകുടിശ്ശിക നിവാരണ പദ്ധതിപ്രകാരം നൽകുന്ന പലിശയിളവിന്റെ 50 ശതമാനം തുക സർക്കാർ വഹിക്കണമെന്ന് കണയന്നൂർ താലൂക്ക് പ്രാഥമിക കാർഷിക സഹകരണ ബാങ്ക് ഡയറക്ടർമാരുടെ സമ്മേളനം ആവശ്യപ്പെട്ടു.


വെണ്ണല സഹകരണ ബാങ്ക് ഹാളിൽ ചേർന്ന ഡയറക്ടർമാരുടെ സമ്മേളനം പ്രാഥമിക കാർഷിക സഹകരണ ബാങ്ക് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി സലിം ഉദ്ഘാടനം ചെയ്തു. പി എച്ച് ഷാഹുൽ ഹമീദ് അധ്യക്ഷനായി. അസോസിയേഷൻ ജില്ലാ ഭാരവാഹി ആർ ഹരി, എ എൻ സന്തോഷ്, ടി കെ മോഹനൻ, കെ ടി എൽദോ, കെ ആർ ബൈജു എന്നിവർ സംസാരിച്ചു.


സമ്മേളനത്തിൽ കണയന്നൂർ താലൂക്ക് പ്രാഥമിക കാർഷിക സഹകരണ ബാങ്ക് അസോസിയേഷൻ പുതിയ ഭാരവാഹികളായി ആർ കെ സുരേഷ് ബാബു (പ്രസിഡന്റ്), എ എൻ സന്തോഷ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home