അനധികൃത സ്വത്തുസന്പാദനം
ജിഎസ്‌ടി ജോയിന്റ് കമീഷണറെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി
അനധികൃത സ്വത്തുസന്പാദന കേസിൽ ജിഎസ്‌ടി ജോയിന്റ് കമീഷണർ പ്രജനി രാജനെ ചോദ്യം ചെയ്യാൻ വിജിലൻസ്. ഇൗയാഴ്‌ചത്തന്നെ പ്രജനിയെ അന്വേഷകസംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തിങ്കളാഴ്‌ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച പണവും രേഖകകളും വിജിലൻസ് തിരികെ വാങ്ങും.
പ്രജനിയുടെ പച്ചാളത്തെ വസതിയിൽനിന്ന് പിടിച്ചെടുത്ത കണക്കിൽപ്പെടാത്ത 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും 250ലഅധികം രേഖകകളുമാണ് വിജിലൻസ് കോടതിയിൽ നൽകിയത്. ഇത് കേന്ദ്രീകരിച്ചാകും ചോദ്യം ചെയ്യൽ. പ്രജനിയുടെ വസതിയിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾ അന്വേഷകസംഘം ബുധനാഴ്‌ച വിജിലൻസ് ഡയറക്ടർക്ക് നൽകും. തുടർന്ന് വിദശമായ റിപ്പോർട് തയ്യാറാക്കി ഡയറക്ടർ ജിഎസ്‌ടി വകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.
അനധികൃതമായി സന്പാദിച്ചത് 2.89 കോടിയുടെ സ്വത്തെന്നാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തേവരയിലെ സംസ്ഥാന ചരക്കുസേവന നികുതി ഓഫീസിൽ ജോയിന്റ് കമീഷണറാണ് പ്രജനി രാജൻ. തപാൽവഴി ലഭിച്ച പരാതി അന്വേഷിച്ചപ്പോഴാണ് പ്രജനി കുടുങ്ങിയത്.









0 comments