കണ്ടിൻജെന്റ് ജീവനക്കാരെ ഹെൽത്ത് വർക്കറായി ഉയർത്തണം

മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സംസ്ഥാനത്തെ മുഴുവൻ കണ്ടിൻജെന്റ് ജീവനക്കാരെയും ഹെൽത്ത് വർക്കറായി ഉയർത്തണമെന്നും ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും എറണാകുളം ജില്ലാ മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ടി കെ രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി എൻ സീനുലാൽ അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി വി ടി ശശി റിപ്പോർട്ടും ട്രഷറർ പി എ അജേഷ് കണക്കും അവതരിപ്പിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, വേണു കുപ്പുസ്വാമി, അമൽ സോഹൻ, വി എസ് ചന്തു, കെ പി പുഷ്‌പാംഗതൻ, പി കെ ഷിൻസി, എൻ വി ഗീത, സി എ യൂസഫ്, കെ എം ഗൃഹേശ്വരി, ഫൈസൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അമൽ സോഹൻ (പ്രസിഡന്റ്), പി എ അജേഷ് (സെക്രട്ടറി), ഇ എഫ് പ്രകാശ് (ട്രഷറർ).









0 comments