Deshabhimani

ബസ്‌ സ്റ്റാൻഡ് കം ഷോപ്പിങ് 
കോംപ്ലക്‌സ്‌ നിർമാണം നിലച്ചു

Construction of bus stand-cum-shopping complex stalled.

നിർമാണം നിലച്ച കാലടി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ്‌

വെബ് ഡെസ്ക്

Published on Oct 07, 2026, 01:20 AM | 1 min read

കാലടി


കാലടി പഞ്ചായത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ആഘോഷമായി തുടങ്ങിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ്‌ നിർമാണം പാതിവഴിയിൽ നിലച്ചു.


13 കോടി രൂപ ചെലവിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കരാറുകാരന് പണം കൊടുക്കാത്തതതിനാൽ നിർമാണം നിർത്തിയിരിക്കുകയാണ്‌. സ്ഥലം ഏറെയുണ്ടായിട്ടും എംസി റോഡ് നാലുവരിയാക്കാൻ ചർച്ചകൾ നടക്കവേ പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ വകവയ്‌ക്കാതെയാണ് നിർമാണ പ്രവർത്തനങ്ങളുമായി പഞ്ചായത്ത് മുന്നോട്ട് പോയത്.

നിർമാണം നിലച്ച ഷോപ്പിങ് കോംപ്ലക്‌സ് മദ്യ– ലഹരി മാഫിയയുടെ താവളമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home