വിദ്യാർഥികളെ അനുമോദിച്ചു

സിപിഐ എം ചെമ്മനാട്, മാനാന്തടം ബ്രാഞ്ചുകൾ ചേർന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചപ്പോൾ
പെരുമ്പാവൂർ
വളയൻചിറങ്ങര മാവിൻചുവട് അക്ഷര റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ജി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ എസ് അനീഷ് അധ്യക്ഷനായി. ലക്ഷ്മി റെജി, ജിഷ ടോമി, എൻ പരമേശ്വര വാര്യർ, എ എം പൗലോസ്, ബിന്ദു സുഭാഷ് എന്നിവർ സംസാരിച്ചു.
കോലഞ്ചേരി
സിപിഐ എം ചെമ്മനാട്, മാനാന്തടം ബ്രാഞ്ചുകൾ ചേർന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. വെണ്ണിക്കുളം ലോക്കൽ സെക്രട്ടറി കെ സനൽകുമാർ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം ഷെറിൻ സി പോൾ, വാർഡ് അംഗം ശ്രീജ രഞ്ജൻ, പി വി രാജേഷ് എന്നിവർ സംസാരിച്ചു.










0 comments