ad
Deshabhimani

കേന്ദ്ര ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കുക

ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് കോൺഫെഡറേഷൻ മാര്‍ച്ച്

Confederation March

കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് 
സി ഡി നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 02:07 AM | 1 min read

കൊച്ചി


ലക്ഷദ്വീപിലെ കേന്ദ്രസർക്കാർ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതിനെതിരെ കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സെൻട്രൽ സിവിൽ സർവീസ് നിയമങ്ങൾ ദുരുപയോഗം ചെയ്ത് 116 ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഉപേക്ഷിക്കണമെന്നാണ് ആവശ്യം.


കേന്ദ്രസര്‍ക്കാരിന്റെ നിലപാടുമൂലം നൂറുകണക്കിന് ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലാണ്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സി ഡി നന്ദകുമാർ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം കെ അഭിലാഷ് അധ്യക്ഷനായി. കോൺഫെഡറേഷൻ സംസ്ഥാന അസി. സെക്രട്ടറി പി സി സതീഷ്, ബൈജു തോമസ്, എം വി അമൽദേവ്, പി ബി ശിവപ്രസാദ്, പി ബി സുധീഷ് ബാബു, പി വി പ്രവീൺ, ലക്ഷദ്വീപ് പ്രതിനിധികളായ മുഹമ്മദ് മുസ്ലിം ഖാൻ, ഡോ. മുഹമ്മദ് സാദിഖ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home